സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പിന് നാടൊരുങ്ങിചാമ്പ്യൻഷിപ്പ് പ്രതിപക്ഷ നേതാവ്   പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

കാലിക്കടവ്:11-ാമത് സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പിന് കാലിക്കടവ് ഒരുങ്ങി. കേരള സ്പോർട്സ് കൗൺസിലിന്റെ അഫിലിയേഷനിലുള്ള യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 3 വരെ കാലിക്കടവ് ശ്രീ കരക്കക്കാവ് ഓഡിറ്റോറിയത്തിൽ ചാമ്പ്യൻഷിപ്പ് നടക്കും.
ജൂലൈ 31-ന് വൈകുന്നേരം 5.00 മണിക്ക് നടക്കുന്ന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ അധ്യക്ഷത വഹിക്കും.
ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി യോഗം കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബിൽ ചേർന്നു. സംഘാടക സമിതി ചെയർപേഴ്സൺ മീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.വി. ഗണേഷ് പ്രവർത്തന പുരോഗതി വിശദീകരിച്ചു.
യോഗത്തിൽ യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി. നാരായണൻ, പി.പി. സുകുമാരൻ, വി.എം.കുമാരൻ വാർഡ് മെമ്പർ , പി.വി. ചന്ദ്രൻ, എം. രാജൻ, കെ. പ്രദീപ്, ഉണ്ണി പാലത്തിങ്കാൽ, പ്രമോദ് കെ., ദീവ ടീച്ചർ, എം.വി. സുകുമാരൻ, പത്മനാഭൻ , ജനാർദനൻ എന്നിവർ സംസാരിച്ചു. യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പി. പ്രദീപൻ മാസ്റ്റർ സ്വാഗതവും പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 800 ഓളം യോഗ താരങ്ങൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *