ചാമുണ്ടിക്കുന്ന് ഗവൺമെൻ്റ് ഹൈസ്കൂളിൽ “വൺ മില്യൺ തൂഫാൻ ഗോൾസ്” ഗോൾ ഷൂട്ടിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

പാണത്തൂർ – ജൂൺ 18 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 എന്ന പരിപാടിയുടെ ഭാഗമായി ചാമുണ്ടിക്കുന്ന് ഗവ: ഹൈസ്കൂളിൽ “ഗോൾ റഷ് 2026” സംഘടിപ്പിച്ചു. ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലാകെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. സ്കൂൾ മൈതാനത്ത് നടന്ന ഗോൾ ഷൂട്ടിംഗ് പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും, വിവിധ സമിതിയംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു. ലഹരിയിൽ നിന്ന് കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്കും യുവതലമുറയെ നയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ് ഈ പരിപാടി സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്. വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ്‌ സുഹാസ് അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ.സി മോഹൻദാസ്, എം ബാലകൃഷ്ണൻ, എച്ച്.എം ഇൻ ചാർജ്ജ് ശാരി ടീച്ചർ, സ്‌റ്റാഫ് സെക്രട്ടറി സിന്ദു മോൾ അഴകത്ത് എന്നിവർ പരിപാടിയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *