പാണത്തൂർ: വരാനിരിക്കുന്ന ഓണക്കാലത്ത് നാടൻ പൂക്കളാൽപൂക്കളമൊരുക്കാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന ചെണ്ടുമല്ലി തൈ വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പാണത്തൂർകൃഷിഭവനിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ്
വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ഓണക്കാലത്ത്
വിപണിയിൽ വൻതോതിൽ എത്തുന്ന അന്യസംസ്ഥാനപൂക്കളെ ആശ്രയിക്കുന്നത്കുറയ്ക്കാനും, വിഷരഹിതവും മനോഹരവുമായ പൂക്കൾ സ്വന്തം മണ്ണിൽ ഉൽപ്പാദിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജെയിംസ്, വാർഡ് മെമ്പർ റീനാ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കൃഷി അസിസ്റ്റന്റ് ചക്രപാണി പദ്ധതി വിശദീകരണം നടത്തി. ഒൻപതാം വാർഡ് എ.ഡി.എസ് വൈസ് പ്രസിഡന്റ് മല്ലിക, സെക്രട്ടറി രേഷ്മ, അംഗം ഷീന തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു












Leave a Reply