മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ നാടിന് സമ്മാനിച്ച് ദുർഗ; കാഞ്ഞങ്ങാടിന്റെ അഭിമാനം ഉയർത്തി പഴയ വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട്: ഒരു വിദ്യാലയത്തിൻ്റെ മഹത്വം അതിൻ്റെ വിദ്യാർത്ഥികളിലൂടെയാണ് അളക്കപ്പെടുന്നത്. ആ അർത്ഥത്തിൽ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ ഇന്ന് അഭിമാനത്തിൻ്റെ നിറവിലാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിയമ-സമാധാന രംഗത്ത് തിളങ്ങി നിൽക്കുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ വിദ്യാലയത്തിൻ്റെ അഭിമാനമുഖങ്ങൾ.

കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിയമിതനായ പി. നിധിൻ രാജ്, ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ടി.കെ. വിഷ്ണുപ്രദീപ്, രാജസ്ഥാനിലെ ജോധ്പൂർ അഡ്മിനിസ്ട്രേഷൻ ഡി.സി.പി ഐ സേവനം അനുഷ്ഠിക്കുന്ന എസ്. ഷഹീൻ ദുർഗ സ്കൂളിൻ്റെ അഭിമാനം ഉയർത്തുന്ന മുൻവിദ്യാർത്ഥികൾ.

അജാനൂർ പഞ്ചായത്തിലെ രാവണീശ്വരം സ്വദേശിയാണ് നിധിൻ രാജ്. അതേ പഞ്ചായത്തിലെ മാവുങ്കാൽ സ്വദേശിയാണ് വിഷ്ണുപ്രദീപ്. സമീപ പഞ്ചായത്തായ മടിക്കൈ ബങ്കളം സ്വദേശിയാണ് ഷഹീൻ. വിഷ്ണുപ്രദീപ് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ദുർഗ സ്കൂളിലായിരുന്നു. നിധിൻ രാജും ഷഹീനും പ്ലസ് ടു പഠനത്തിനാണ് ദുർഗയിലേക്ക് എത്തിയത്.

ഇവരിൽ സീനിയർ വിഷ്ണുപ്രദീപും ജൂനിയർ ഷഹീനുമാണ്. വിഷ്ണുപ്രദീപും നിധിൻ രാജും കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥരായി സംസ്ഥാനത്ത് സേവനം അനുഷ്ഠിക്കുമ്പോൾ, ഷഹീൻ രാജസ്ഥാൻ കേഡറിലൂടെയാണ് മികവ് തെളിയിക്കുന്നത്.

ഇടുക്കി, കൊല്ലം ജില്ലകളിലെ പോലീസ് മേധാവി സ്ഥാനങ്ങൾ വഹിച്ചതിന് ശേഷമാണ് വിഷ്ണുപ്രദീപ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി സേവനം അനുഷ്ഠിച്ച ശേഷമാണ് നിധിൻ രാജ് സ്വന്തം ജില്ലയായ കാസർകോടിൻ്റെ പോലീസ് ചീഫായി എത്തിയത്.

നേതാവും അഭിഭാഷകനുമായ അഡ്വ. ടി.കെ. സുധാകരൻ്റെയും ഡോ. എലിസബത്ത് സുധാകരൻ്റെയും മകനാണ് വിഷ്ണുപ്രദീപ്. രാവണീശ്വരം എക്കൽ ഹൗസിലെ രാജേന്ദ്രൻ നമ്പ്യാരുടെയും പി. ലതയുടെയും മകനാണ് നിധിൻ രാജ്. മടിക്കൈ ബങ്കളത്തെ വിമുക്തഭടൻ ഖാദർ ഹാജി–സമീറ ദമ്പതികളുടെ മകനാണ് ഷഹീൻ. ഭാര്യ ഡോ. ഫിദ

Leave a Reply

Your email address will not be published. Required fields are marked *