പനത്തടി: പനത്തടി പഞ്ചായത്തിലെ ബളാംതോട് എൻ എസ് എസ് എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളിയായ ചാമണ്ഡിക്കുന്ന് ശിവപുരത്തെ സുജിത്തിന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായ സംഭവത്തിൽ ആക്രമണകാരിയായ പന്നിയെ കള്ളാർ പഞ്ചായത്തിലെ എംപാനൽ ഷൂട്ടർമാരായ ഷാജി പി.ജെ. നീലിമല, ലൈജു പുഞ്ചക്കര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ച് കൊന്നു. പരിക്കേറ്റ സുജിത്തിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സുജിത്തിന്റെ കാൽ തുടയ്ക്കും കയ്യിനും പരിക്കേറ്റിരുന്നു.
പനത്തടി എൻ.എസ്.എസ് എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. ചാമുണ്ഡിക്കുന്ന് സ്വദേശി സജിത്തിനാണ് (37) പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ടാപ്പിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കെ കാട്ടുപന്നി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
കാലിന്റെ തുടയിലും കൈയ്ക്കും സാരമായി പരിക്കേറ്റ സജിത്തിനെ കോളിച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 തുന്നലുകൾ ഇട്ടിട്ടുണ്ട്. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.












Leave a Reply