മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് 16 വർഷം; ഓർമ്മയിൽ ഇന്നും പാണത്തൂരിലെ പള്ളിയാൻ കുഞ്ഞബ്ദുള്ള ഹാജി

 

പാണത്തൂർ: ഇന്ന് മെയ്‌ 22, മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് 16 വർഷം തികയുന്നു. അന്ന് മംഗലാപുരത്ത് സ്വപ്നം ചിറകരിഞ്ഞപ്പോൾ 158 പേരാണ് ഓർമ്മയായത്. ആ ദുരന്ത സ്മരണകളിൽ ഇന്നും പാണത്തൂരിലെ പൗര പ്രമുഖനായിരുന്ന പള്ളിയാൻ കുഞ്ഞബ്ദുള്ള ഹാജിയുടെ ഓർമ്മകൾ നാടിന് നോവായി തളംകെട്ടി നിൽക്കുന്നു.

സ്വന്തം വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള വലിയ ആഗ്രഹവുമായി അദ്ദേഹം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് വിധി ദുരന്തത്തിന്റെ രൂപത്തിലെത്തിയത്.

നേരത്തെ നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നെങ്കിലും, കൂടെ ജോലി ചെയ്യുന്ന ആളിന്റെ മകളുടെ വിവാഹ നിശ്ചയം പ്രമാണിച്ച് അന്ന് വരാൻ സാധിച്ചിരുന്നില്ല. ആ ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് തിരിച്ചത്. പ്രവാസലോകത്തെ അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത സ്വപ്ന ഭവനത്തിന്റെ പണികൾ ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *