പാണത്തൂർ കുണ്ടുപ്പള്ളിയിൽ അർദ്ധ രാത്രിയിൽ കിണറ്റിൽ വീണ യുവാവിനെ ഫയർ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി .

 

പാണത്തൂർ – അർദ്ധരാത്രിയിൽ കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് യുവാവ് വീടിനു സമീപത്തുള്ള കിണറ്റിൽ വീണത്. പാറക്കടവിലെ സുഹൃത്തിന്റെ പുതിയ വീടിൻ്റെ കുടി കൂടൽ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് വരികയായിരുന്ന യുവാവ് ഇരുട്ടിൽ തൻ്റെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറിൽ വീഴുകയായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ എം ഷിബു രാജപുരം പോലീസിലും, കുറ്റിക്കോലിലെ ഫയർ ഫോഴ്‌സ് ഓഫീസിലും വിവരമറിയിക്കുകയായിരുന്നു. ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ പോലീസും, ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. തുടർന്ന് ഫയർ ഫോഴ്സ് അംഗങ്ങൾ കിണറ്റിലിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ പാണത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിസ്സാര പരിക്കേറ്റ യുവാവിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വീട്ടിലെത്തിച്ചു. 8 മീറ്ററോളം ആഴമുള്ള കിണറ്റിലാണ് യുവാവ് വീണത്. വെള്ളമില്ലാതെ പാറകൾ നിറഞ്ഞ കിണറിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം നിറഞ്ഞതിനാലാണ് യുവാവ് പരിക്കേൽക്കാതെ രക്ഷപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *