മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം അഞ്ചു മുതൽ

 

റാണിപുരം: മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനത്തെ ഈ വർഷത്തെ തെയ്യംകെട്ട് മഹോത്സവം മെയ് 5, 6 (മേടം 21, 22) തീയതികളിൽ നടക്കും. ചൊവ്വാഴ്ച വൈകുന്നേരം 5.30-ന് കലശം വെയ്ക്കലോടെ ചടങ്ങുകൾക്ക് തുടക്കമാകും.
തുടർന്ന് 6.30-ന് പെരുതടി ശ്രീ മഹാദേവ ക്ഷേത്ര ഭജന സമിതിയുടെ നേതൃത്വത്തിൽ ഭജനയും, രാത്രി 7.30-ന് തെയ്യം കൂടലും നടക്കും. 8.15-ന് കുളിച്ചെറ്റം ചടങ്ങിന് ശേഷം രാത്രി 9 മണിക്ക് പൂവത്താൻ തെയ്യം അരങ്ങിലെത്തും.
രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെ 6 മണിക്ക് വീരൻ തെയ്യം പുറപ്പെടും. 10 മണിക്ക് വിഷ്ണുമൂർത്തി, കൊരത്തി തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12.30-ന് ഭക്തജനങ്ങൾക്കായി അന്നദാനം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് കരിഞ്ചാമുണ്ഡി തെയ്യവും തുടർന്ന് ഗുളികൻ തെയ്യവും കെട്ടിയാടുന്നതോടെ മഹോത്സവത്തിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *