കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് 2026-27 വർഷത്തെ ജനകീയ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വന്ദന ടി പി അവതരിപ്പിച്ചു.

 

രാജപുരം: കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് 2026-27 വർഷത്തെ ജനകീയ ബജറ്റ് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ജയചന്ദ്രൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വന്ദന ടി പി അവതരിപ്പിച്ചു. 51 87 61700 രൂപ വരവും 48 8794864 രൂപ ചെലവും 29966836 രൂപ മിച്ചമുള്ളതുമായ ബജറ്റാണ് അവതരിപ്പിച്ചത്. ഹരിത സ്മൃതി ഗ്രാമം പദ്ധതിയിൽ പഞ്ചായത്തിലെ മുഴുവൻ തരിശ്ശ് ഭൂമി കണ്ടെത്തി
തരിശ്ശ് രഹിതമാക്കൽ, പാൽക്കുളം ഗ്ലാസ്സ് ബ്രിഡ്ജ്, തെയ്യം സാംസ്കാരിക ടുറിസം പദ്ധതി, കരുതൽ ക്യാൻസർ മുക്ത പഞ്ചായത്ത്, ജന സൗഹൃദ പഞ്ചായത്ത് ഓഫിസ്, അയറോട്ട് പുഴയിൽ കയാക്കിങ്ങ്, അനീമിയ മുക്ത കോടോം ബേളൂർ ചോരയ്ക്ക് ചീര പദ്ധതി, അങ്കണവാടി മുതൽ ഐ എ എസ് വരെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഐ എ എസ് വരെ യുള്ള തുടർ പരിശീലനം, സമ്പൂർണ്ണ ഭവന പദ്ധതി, കെ സ്മാർട്ടിലൂടെ പൊതു ജനങ്ങൾക്ക് സേവനങ്ങൾ അതിവേഗം ലഭ്യമാക്കുൽ, തുടങ്ങിയവയ്ക്ക് മുൻ തുക്കം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഉൽപാദന മേഖലയിൽ 10344000 രൂപയും, ദാരിദ്ര ലഘൂകരണത്തിന് 12 കോടി രൂപയും, പാർപ്പിടത്തിന് 11333000 രൂപയും, വനിതാ വികസനത്തിന് 4804500 രൂപയും, പശ്ചാത്തല മേഖലയ്ക്ക് 1441 3500 രൂപയും, റോഡ് മെയ്ൻ്റെ നൻസ് 81995 000 രൂപയും, റോഡിതര ആസ്തി വികസന ത്തിന് 1130 4000 രൂപയും, കുട്ടികൾ ഭിന്ന ശേഷി വിഭാഗത്തിന് 3802250 രൂപയും, വയോജന ക്ഷേമം പാലിയോറ്റി വ് കെയറിന് 2402 250 രൂപയും വകയിരുത്തി. സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് വയമ്പ്, ഭൂപേഷ് കെ, സന്ധ്യ പിസി പഞ്ചായത്തംഗങ്ങളായ അജിഷ് പി എൻ , പ്രദീപ് കെ, ആൻസി ജോസഫ്, ഗോപാല കൃഷ്ണൻ പി, സുജി രാജൻ. ജോളി ജോസഫ്, ലതിക ടി വി, അജിത്ത് ബി, ഫാറൂഖ് ടി പി , ലത, അശ്വിനി പി, സജിത, രാജൻ എ , ശ്രീജിത്ത് കെ വി , സുമിത്ര എച്ച്, കൃഷ്ണൻ ടി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ് ജി വിപിൻ സ്വാഗതവും, അസിസ്റ്റൻ്റ് സെക്രട്ടറി കുഞ്ഞികണ്ണൻ വരയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *