പള്ളിയിൽ എത്തിയ യുവതികയറിപ്പിടിച്ച ഉസ്താദിനെതിരെ പീഡന കേസെടുത്തത്:ചന്തേര പൊലീസ്

ചെറുവത്തൂർ: യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മടക്കരയിലെ ഒരു പള്ളിയിലെ ഉസ്താദായ വയനാട് കാണിയംപാറ മമ്പലക്കാട് സ്വദേശി മമ്മൂട്ടിയുടെ പേരിൽ ചന്തേര പൊലീസ് കേസെടുത്തു. 21 ന് ഉച്ചക്ക് രണ്ടു മണിയോടെ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 33 കാരി 21 ന് ഉച്ചക്ക് 2 മണിക്ക് ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തി നേരിട്ട് നൽകിയ പരാതിയിലാണ് ഉസ്താദിനെതിരെ പീഡന കേസെടുത്തത്. പൊലീസ് കേസ് എടുത്തതിനെ തുടർന്ന് ഉസ്താദ് വയനാട്ടിലേക്ക് മുങ്ങി. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്. മൂന്ന് വർഷമായി പള്ളിയിൽ എത്തുന്ന യുവതിയെ
കഴിഞ്ഞ 15 ന് പ്രാർത്ഥിക്കാൻ എത്തിയപ്പോഴാണ് ആണുങ്ങൾ പ്രാർത്ഥിക്കുന്ന സ്ഥലത്തേക്ക് വിളിപ്പിച്ച ഉസ്താദ് കൈകൾ ബലമായി പിടിച്ച ശേഷം മാറിടത്തിൽ പിടിച്ചുവെന്നും ഉസ്താദിന്റെ മുഖത്ത് അടിച്ചാണ് രക്ഷപ്പെട്ടതെന്നും ഇതിനും മുമ്പും ശരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതി പറഞ്ഞാണ് നാട്ടുകാരും പള്ളിക്കമ്മിറ്റിക്കാരും അറിഞ്ഞത് . ഉസ്താദിന്റെ നടപടിയെ യുവാക്കൾ ചോദ്യം ചെയ്തതിനെ ചൊല്ലി അവിടെ കഴിഞ്ഞ ദിവസം അടിപിടി ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടും ചന്തേര പൊലീസ് ഇരുകൂട്ടർക്കുമെതിരെ രണ്ടു കേസുകളെടുത്തിരുന്നു. 12 വർഷമായി സി. എച്ച് മുഹമ്മദ്‌ കുട്ടി എന്ന മമ്മൂട്ടി ഉസ്താദ് പള്ളി മഖാമിന്റെ ചുമതല വഹിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *