മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി അമ്മയുടെ ഭക്തർക്ക് അന്ന പ്രസാദമൊരുക്കാനുള്ള നിയോഗം തുടർച്ചയായ ആറാം വർഷവും പെരുതടി രാമചന്ദ്ര വാര്യർക്ക്.

മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി അമ്മയുടെ ഭക്തർക്ക് അന്ന പ്രസാദമൊരുക്കാനുള്ള നിയോഗം തുടർച്ചയായ ആറാം വർഷവും പെരുതടി രാമചന്ദ്ര വാര്യർക്ക്.
പാണത്തൂർ – കളിയാട്ടം നടക്കുന്ന പാണത്തൂർ മഞ്ഞടുക്കം ശ്രീ തുള്ളൂർവനത്ത് ഭഗവതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഈ വർഷവും ഭക്ഷണമൊരുക്കുന്നത് പെരുതടി രാമചന്ദ്ര വാര്യർ. തുടർച്ചയായ ആറാം വർഷമാണ് രാമചന്ദ്ര വാര്യർ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഭക്ഷണം ഒരുക്കുന്നത്. ക്ഷേത്ര ട്രസ്റ്റി കാട്ടൂർ വിദ്യാധരൻ നായരുടെ അഭ്യർത്ഥനപ്രകാരം 2020 ലാണ് രാമചന്ദ്ര വാര്യർ ആദ്യമായി ക്ഷേത്രത്തിലെ ഭക്തർക്ക് ഭക്ഷണം ഒരുക്കിയത്. പിന്നീട് എല്ലാ ഉത്സവത്തിനും രാമചന്ദ്ര വാര്യർക്കായിരുന്നു ഭക്ഷണം ഒരുക്കാനുള്ള നിയോഗം.കടകളിൽ നിന്നും വാങ്ങുന്ന മസാല കൂട്ടുകളൊന്നും ചേർക്കാതെ സ്വന്തമായി മസാലക്കൂട്ടുകൾ തയ്യാറാക്കിയാണ് രാമചന്ദ്ര വാര്യർ കറികൾ തയ്യാറാക്കുന്നത്. അഞ്ചാം കളിയാട്ടം മുതൽ ഉച്ചക്കും, വൈകുന്നേരവുമായി ഒരു ലക്ഷത്തോളം ഭക്തർ ഭക്ഷണം കഴിക്കുന്നുണ്ട് എന്നാണ് കരുതുന്നത്. കൂടാതെ മൂന്നും, നാലും കളിയാട്ട ദിവസങ്ങളിൽ കൊട്ടാരത്തിൽ നിന്നും ഭക്ഷണം നൽകുന്നുണ്ട്. നേരത്തെ 2006 വരെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഭക്ഷണം നൽകിയിരുന്നില്ല. പിന്നീട് കാട്ടൂർ വിദ്യാധരൻ നായരാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഭക്ഷണം നൽകാൻ മുൻകൈയെടുത്തത്. നാലോളം കറികൾ കൂട്ടിയുള്ള ഭക്ഷണമാണ് ഭക്തർക്ക് നൽകുന്നത്. ഈ വർഷം വാര്യർക്ക് സഹായികളായി സുരേഷ് പെരുതടി, രാജഗോപാൽ കള്ളാർ, മനു കള്ളാർ എന്നിവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *