സുള്ള്യ – പാണത്തൂർ ബസ്സ് പണത്തൂർ ടൗണിൽ വരണമെന്ന് പൊതുജനങ്ങളുടെയും, വ്യാപാരി വ്യവസായികളുടെയും ആവശ്യം പഞ്ചായത്തിനു മുൻപാകെ അവതരിപ്പിച്ചു

 

പാണത്തൂർ : കരിക്കെ – പാണത്തൂർ – കല്ലപ്പള്ളി – സുള്ള്യ റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് പാണത്തൂർ ടൗണിൽ പ്രവേശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കരിക്കെ പഞ്ചായത്ത് പ്രസിഡണ്ടും വിവിധ സംഘടനകളും പനത്തടി പഞ്ചായത്ത് പ്രസിഡണ്ടിന് നൽകിയ നിവേദനത്തെ തുടർന്ന് വിവിധ സംഘടനകളെയും രാഷ്ട്രീയ പ്രതിനിധികളെയും ഓട്ടോ ടാക്സി തൊഴിലാളികളെയും വിളിച്ചുചേർത്ത യോഗത്തിൽ പ്രശ്നം ഉടൻ പരിഹരിക്കണമെന്നുള്ള ആവശ്യത്തെ തുടർന്ന് ആര്‍ ടി ഒ,രാജപുരം പോലീസ് സ്റ്റേഷൻ,കരിക്കെ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ,വിവിധ സംഘടന ഭാരവാഹികൾ എന്നിവർക്ക് മാർച്ച് 31 ഉള്ളിൽ ഔദ്യോഗിക ലെറ്റർ കൊടുത്ത് ക്ഷണിച്ച് ചർച്ച ചെയ്ത് ഒന്നാം തീയതി മുതൽ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ തീരുമാനം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് കരിക്കെ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടൂർ ബാലചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *