കാസർഗോഡ് വൻ മദ്യവേട്ട ഓട്ടോയിലും കാറിലും കടത്തുകയാ 453 ലിറ്റർ മദ്യം പിടികൂടി.സംഭവത്തിൽ ഒരാൾ അറസ്റ്റിൽ .

അന്തർ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനിയായ അണ്ണു അരവിന്ദൻ രക്ഷപ്പെട്ടു.
കേരള-കർണ്ണാടക അതിർത്തിയായ തലപ്പാടി കേന്ദ്രീകരിച്ച്
പ്രവർത്തിക്കുന്ന മദ്യക്കടത്ത് സംഘത്തിലെ
കണ്ണിയാണ് അറസ്റ്റിലായ പ്രതിയെന്ന് എക്സൈസ് അറിയിച്ചു.

മഞ്ചേശ്വരത്ത് കാറിലും ഓട്ടോറിക്ഷയിലും കടത്തുകയായിരുന്ന 453 ലിറ്റർ മദ്യം പിടികൂടി.സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.കൂഡ്‌ലു രാംദാസ് നഗറിലെ പുരുഷോത്തമനാണ്
എക്സൈസ് സംഘത്തിൻറെ പിടിയിലായത്.
അന്തർ സംസ്ഥാന മദ്യ കടത്ത് സംഘത്തിലെ പ്രധാനിയായ മഞ്ചേശ്വരം, കുഞ്ചത്തൂരിലെ അണ്ണു എന്ന അരവിന്ദാക്ഷൻ രക്ഷപ്പെട്ടതായും എക്സൈസ് അധികൃതർ അറിയിച്ചു.ഞായറാഴ്ച‌ രാത്രി 8 മണിയോടെ , അടുക്കത്ത്ബയലിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവുമാണ് മദ്യവേട്ട നടത്തിയത്.സ്ഥലത്തു നിന്നു രക്ഷപ്പെട്ട അണ്ണു അരവിന്ദൻ സ്‌പിരിറ്റ് കടത്ത്, കർണ്ണാടക-ഗോവ മദ്യം കടത്തിയ കേസുകളിൽ പ്രതിയാണെന്നു എക്സൈസ് അറിയിച്ചു. കേരള-കർണ്ണാടക അതിർത്തിയായ തലപ്പാടി കേന്ദ്രീകരിച്ചാണ് മദ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നതെന്നും ഏറെ നാളത്തെ നിരീക്ഷണത്തിനു
ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്‌തതെന്നും എക്സൈസ് .

Leave a Reply

Your email address will not be published. Required fields are marked *