വെടിവെച്ചു കൊന്ന കാട്ടുപന്നിയുമായി നായാട്ടു സംഘത്തെ വനപാലകര്‍ പിടികൂടി

വെടിവെച്ചു കൊന്ന കാട്ടുപന്നിയുമായി നായാട്ടു സംഘത്തെ വനപാലകര് പിടികൂടി. തോക്കും തിരയും വാഹനവും ഇവരില് നിന്ന് കസ്റ്റഡിയിലെടുത്തു. ഭീമനടി ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള മഞ്ചുച്ചാലില് നിന്നാണ് സംഘത്തെ പിടികൂടിയത്. കൊന്നക്കാട് ചെരുമ്പക്കോട്ടെ രാമകൃഷ്ണന്(49), മൈക്കയം സ്വദേശികളായ രാജേഷ് എന്ന മധു(42), രതീഷ്(42 )എന്നിവരാണ് പിടിയിലായത്. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര് കെ. രാഹുല്, സെക്ഷന് ഫോറസ്റ്റ് ഓഫീസര് ഒ. സുരേന്ദ്രന് എന്നിവരുടെ നിര്ദ്ദേശത്തെ തുടര്ന്ന് ഭീമനടി സെക്ഷനിലെ വനപാലകര് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ബിറ്റ് ഫോറസ്റ്റ് ഓഫീസര്മാരായ പി. ശ്രീധരന്, നിതിന് ചന്ദ്രന്, എം.എന് നന്ദകുമാര്, ജിഷ കുഞ്ഞികൃഷ്ണന്, ഫോറസ്റ്റ് ബീറ്റ് അസി. സന്തോഷ്, ഡ്രൈവര് പ്രദീപ്കുമാര് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പിക്ക്അപ്പ് വാനിലാണ് ഇവര് സഞ്ചരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *