ഭീമനടി മഞ്ചുച്ചാൽ ഭാഗത്തു നിന്നും തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘത്തെ പിടികൂടി .

വെള്ളരിക്കുണ്ട് : കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്ററ് ഓഫീസർ കെ രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്ററ് ഓഫിസർ ഒ സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം ഭീമനടി സെക്ഷൻ സ്റ്റാഥ് നടത്തിയ പരിശോധനയ്ക്കിടയിലാണ് നായാട്ട് സംഘം പിടിയിലായത് . ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി ശ്രീധരൻ, നിതിൻ ചന്ദ്രൻ , നന്ദകുമാർ എം എൻ , ജിഷ്ണു കുഞ്ഞികൃഷ്ണൻ , ഫോറെസ്റ് ബീറ്റ് അസിസ്റ്റന്റ് സന്തോഷ് എൻ കെ, ഡ്രൈവർ പ്രദീപ്കുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. വളരെ സാഹസികമായാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. ചെരുമ്പക്കോട് സ്വദേശി രാമകൃഷ്ണൻ (49) , മൈക്കയം സ്വദേശികളായ രതീഷ് (42), മധു എന്ന് വിളിപ്പേരുള്ള രാജേഷ് (42) എന്നിവരാണ് പിടിയിലായത്. ഒരു തോക്കും ഒരു വെടിയുണ്ടയും ഒരു പിക്ക് അപ്പ് വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി II മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു . രണ്ടാം പ്രതിയായ രാജേഷ് മുൻപും മലമാനെ വേട്ടയാടിയ കേസിലെ പ്രതിയാണ്. കൊന്നക്കാട് കേന്ദ്രീകരിച്ച് നായാട്ട് സംഘത്തെ പിടികൂടിയ സാഹചര്യത്തിൽ കാഞ്ഞങ്ങാട് റേഞ്ചിൻ്റെ എല്ലാ സ്ഥലങ്ങളിലും രാത്രികാല പരിശോധനകൾ ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്ററ് ഓഫിസർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *