കുമ്പള ടോൾ മൂലം കർണാടക കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ. ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകി.

കുമ്പള ടോൾ മൂലം കർണാടക കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ.
ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകി.
കർണാടക കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് 7 രൂപ മുതൽ 10 രൂപ വരെ വർദ്ധിപ്പിച്ചതിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ഗണേഷ് കുമാറിനെ കണ്ട് നിവേദനം നൽകി.
രാജഹംസ ബസിൽ 10 രൂപയാണ് വർധന നിലവിൽ വന്നത്. ഓർഡിനറി ബസിൽ 7 രൂപയും വർദ്ധിപ്പിച്ചു.
കർണാടകയുടെ 42 ബസാണ് അരിക്കാടി ടോൾ പ്ലാസ വഴി കടന്നുപോകുന്നത്. കാസർകോട് നിന്നു മംഗളൂരുവിലേക്ക് 81 രൂപയാണ് ബസ് ചാർജ്. അത് 88 രൂപയായാണ് വർധിപ്പിച്ചത്.അതേസമയം കേരള കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് നിലവിൽ വർദ്ധിപ്പിച്ചിട്ടില്ല.കേരള ബസുകളിൽ നിരക്ക് വർദ്ധന ഉണ്ടാവാതിരിക്കാൻ മന്ത്രി ഇടപെടണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി,കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ ഒറ്റയടിക്ക് 7 രൂപ വർദ്ധിപ്പിച്ചത് യാത്രക്കാർക്ക് കനത്ത പ്രഹരമായതോടെയാണ് ഗതാഗത മന്ത്രിയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *