റാണിപുരം: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ അനധികൃത നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഉടമയ്ക്ക് നോട്ടിസ് അയച്ചു. ഇക്കോ ടൂറിസം കേന്ദ്രമായ റാണിപുരത്ത് വനത്തോട് ചേർന്ന് കുന്നിടിക്കലും അനധികൃത നിർമാണവും വ്യാപകമാകുന്നതായി വാർത്ത പരന്നിരുന്നു. തുടർന്ന് പഞ്ചായത്ത്, റവന്യു അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അനധികൃത നിർമാണം നടക്കുന്നതായി കണ്ടെത്തിയിരുന്നു. നിർമാണത്തിന് പഞ്ചായത്തിന്റെ അനുമതി തേടിയിരുന്നില്ല. റാണിപുരം വനത്തോട് ചേർന്നാണ് വൻതോതിൽ മണ്ണെടുപ്പ് നടക്കുന്നത്. റാണിപുരത്ത് തന്നെ പ്രവർത്തിക്കുന്ന ഗ്ലാസ് ബ്രിജിനെതിരെയും പരാതി ഉയർന്ന സാഹചര്യത്തിൽ അവിടെ കൂടുതൽ നിർമാണ പ്രവർത്തനം നടത്തരുതെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. റാണിപുരത്ത് നടക്കുന്ന പഞ്ചായത്ത് അനുമതി ആവശ്യമുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും അന്വേഷണത്തിന് വിധേയമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.












Leave a Reply