ബോലോറോയിൽ പുഴ മണൽകടത്ത്; ആറു പേർക്കെതിരെ കേസ്, രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ബോലോറോ പിക്കപ്പ് വാനിൽ പുഴ മണൽ കടത്തുകയായിരുന്ന രണ്ടുപേരെ കുമ്പള എസ് ഐ കെ ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തു. ആറു പേർക്കെതിരെ കേസെടുത്തു. അംഗടിമുഗർ മലയാളം ഹൗസിൽ ഇബ്രാഹിമിന്റെ മകൻ അബ്ദുൽ ഫൈസൽ (36), അംഗടിമുഖർ പുഴക്കര ഹൗസിൽ അബ്ദുൽ ഫത്താക്ക് ( 21 ) എന്നിവരാണ് അറസ്റ്റിലായത് . അംഗടി മൊഗറിലെ അബ്ദുൽ അസീസ് ( 38), അബ്ദുൽ റസാക്ക് (40 ) ,ഷേരൂർ അബാദ് നഗറിൽ എസ് ഖാലിദ്,കെ സവാദ് എന്നിവർക്കെതിരെയാണ് കേസ്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലത്തിന് സമീപം വെച്ചാണ് കെഎൽ 59 ഇ 77 69 നമ്പർ ബോലോറോ വാനിൽ കടത്താൻ ശ്രമിച്ച പുഴമണൽ പിടികൂടിയത് .പോലീസ് കൈകാണിച്ചപ്പോൾ വാൻ നിർത്തി അബ്ദുൽ ഫൈസലും അബ്ദുൽ ഫതാക്കും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടി . പുഴ മണൽ കടത്താൻ കൂട്ടുനിന്നതിനാണ് മറ്റ് നാലുപേർക്കെതിരെയും പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *