കാഞ്ഞിരടുക്കം : യോഗ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്തു. നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്നവിഷയത്തിൽ ഉപന്യാസ രചന മത്സര്യ , പോസ്റ്റർ രചന മത്സരം , യോഗയെ കുറിച്ച് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. തുടർന്ന് വിവിധ യോഗ മുറകൾ ഉൾക്കൊള്ളിച്ചുള്ള യോഗ ഡാൻസ് അരങ്ങേറി. യോഗ ദിനാചരണത്തിന് നല്ല പാഠം കോർഡിനേറ്റർ കൃപ നിതേഷ്, നിഖിൽ രാജ്, റോസ് ലിൻ മിഖായേൽ എന്നിവർ നേതൃത്വം നൽകി.

യോഗ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യോഗ ദിനാചരണം നടത്തി.












Leave a Reply