യോഗ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യോഗ ദിനാചരണം നടത്തി.

കാഞ്ഞിരടുക്കം : യോഗ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്തു. നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്നവിഷയത്തിൽ ഉപന്യാസ രചന മത്സര്യ , പോസ്റ്റർ രചന മത്സരം , യോഗയെ കുറിച്ച്  ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. തുടർന്ന് വിവിധ യോഗ മുറകൾ ഉൾക്കൊള്ളിച്ചുള്ള യോഗ ഡാൻസ് അരങ്ങേറി. യോഗ ദിനാചരണത്തിന് നല്ല പാഠം കോർഡിനേറ്റർ കൃപ നിതേഷ്, നിഖിൽ രാജ്, റോസ് ലിൻ മിഖായേൽ എന്നിവർ  നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *