
ബളാംതോട് – പരപ്പ അഡീഷണൽ ഐസിഡിഎസിന്റെ കീഴിൽ ബളാംതോട് കാപ്പിത്തോട്ടത്തിൽ നിർമ്മിച്ച സ്മാർട്ട് അംഗൻവാടിയുടെ കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.കാസർഗോഡ് പാക്കേജ്, ഐസിഡിഎസ് പരപ്പ, പനത്തടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ 27 ലക്ഷം രൂപ മുടക്കിയാണ്
അംഗൻവാടിയുടെ പ്രവൃത്തി പൂർത്തിയാക്കിയത്. കെ ജെ ജെയിംസ് സ്വാഗതം പറഞ്ഞു.

പത്മകുമാരി,പി എം കുര്യാക്കോസ്, ലത അരവിന്ദൻ, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, വിൻസന്റ്,എ കുഞ്ഞിരാമൻ കാപ്പിത്തോട്ടം, രഘുനാഥ്, മാത്യൂസ് സെബാസ്റ്റ്യൻ, പ്രതാപ ചന്ദ്രൻ, മൈക്കിൾ എം പൂവത്താണ്, ജോർജ് വർഗീസ്, കെ കെ അശോകൻ, എം കുഞ്ഞു കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ലത വി നന്ദിയും അറിയിച്ചു.













Leave a Reply