
രാജപുരം: മൂന്നര വർഷക്കാലത്തോളം രാജപുരം സിവിൽ പോലീസ് ഓഫീസർ ഡ്രൈവറായി സേവനം ചെയ്ത് ബേഡകം പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫറായി പോകുന്ന കോളിച്ചാൽ പാടി സ്വദേശി വിനോദ് കുമാറിന് രാജപുരം പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. രാജപുരം പോലീസ് സ്റ്റേഷൻ എസ് ഐ ലതീഷിന്റെ അധ്യക്ഷതയിൽ ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. എസ് ഐ അസീസ് മെമെന്റോ നൽകി ആദരിച്ചു. സ്റ്റേഷൻ റൈറ്റർ അനീഷ് ആശംസയർപ്പിച്ച് സംസാരിച്ചു. എസ് ഐ കരുണാകരൻ സ്വാഗതവും അസിസ്റ്റന്റ് റൈറ്റർ അരുൺ നന്ദിയും പറഞ്ഞു. ഭാര്യ: വിന്ദുജ (പാണത്തൂർ നീതി മെഡിക്കൽ ) ഏക മകൾ: ചാരുലക്ഷ്മി (യുകെജി)












Leave a Reply