
കാസർകോട് ∙ ജില്ലയിലെ 247 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഇനിമുതൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ക്ലിനിക് പ്രവർത്തിക്കും. വിളർച്ച, പ്രമേഹം, രക്തസമ്മർദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ എന്നിവയുൾപ്പെടെ 10 തരം പരിശോധനകളും കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളും ഗർഭകാല പരിചരണവും മുലയൂട്ടൽ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിചരണവും ‘സ്ത്രീ ക്ലിനിക്’ എന്നു പേരിട്ട ഇവിടെ ലഭിക്കും. ആഴ്ചയിലൊരിക്കൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡെന്റൽ, ഫിസിയാട്രി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും.












Leave a Reply