കള്ളാർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കള്ളാർ ബൂൺ പബ്ലിക് സ്കൂളിൽ 2025-26 അധ്യയന വർഷത്തെ നല്ല പാഠത്തിന് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി,
ഖയറുനിസ വി. എം നല്ല പാഠത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ
ഖയറുനിസ വി. എം, നല്ല പാഠം കോഡിനേറ്റർമാരായ ജിറ്റി അഗസ്റ്റിൻ, ശീതൾ കെ. എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഇഷാനി സുനീഷും, എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സുബൈറും തങ്ങളുടെ ജന്മദിനം ആഘോഷിക്കാൻ മാറ്റിവെച്ചിരുന്ന തുക സ്കൂളിലേക്ക് നൽകി നല്ലപാഠത്തിന്റ ആദ്യത്തെ പ്രവർത്തത്തിന് തുടക്കം കുറിച്ചു. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും, ക്വിസ് മത്സരവും നടത്തപ്പെട്ടു.












Leave a Reply