ഇത്തവണ ഹൽവ തിന്ന് കാസർകോട് ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് പതിനൊന്നായിരം കന്നിവോട്ടർമാർ

കാസർകോട്:കന്നിവോട്ടർമാർക്ക് ആദ്യവോട്ട് മധുരാനുഭവമായി.ഒപ്പം അവകാശങ്ങൾ രേഖപ്പെടുത്തിയതിന്റെ അഭിമാനവും.യുവ സമ്മതിദായകരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ‘മധുരമുള്ള വോട്ട്’ ക്യാമ്പയിന്റെ ഭാഗമായി കന്നിവോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെയും സ്വീപിന്റെയും നേതൃത്വത്തിലാണ് കാസർകോട് ജില്ലയിലെ നൂറോളം ബൂത്തുകളിൽ ഹൽവ നൽകിയത്. പോളിംഗ് ബൂത്തുകളിലെത്തി ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ശേഷം, ഉദ്യോഗസ്ഥർ നൽകിയ മധുരവും നുണഞ്ഞാണ് യുവവോട്ടർമാർ മടങ്ങിയത്. ജില്ലയിൽ ഇത്തവണ 11,061 കന്നിവോട്ടർമാരാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *