കാഞ്ഞങ്ങാട്: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം തട്ടിയ കേസിൽ കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീർ (32) അറസ്റ്റിൽ. ഗുരുവായൂർ എസ്.എച്ച്.ഒ. വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കാസർകോട്ടിൽ നിന്ന് പിടികൂടിയത്.താമരയൂർ സ്വദേശി ഫെലിക്സ് ആന്റണിയുടെ പരാതിയിലാണ് നടപടി. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് തൻസീർ പരാതിക്കാരനിൽ നിന്ന് 22 ലക്ഷം കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു.മൂന്ന് കാറുകളുടെ തുക വാങ്ങിയെങ്കിലും ഒരു കാർ മാത്രമാണ് കൈമാറിയത്. തുടർന്ന് പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതോടെയാണ് താൻ തട്ടിപ്പിനിരയായതായി പരാതിക്കാരന് മനസ്സിലായത്.
സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.












Leave a Reply