ബളാന്തോട്: 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി സഹായോപകരണങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രസർക്കാർ പദ്ധതിയായ രാഷ്ട്രീയ വയോശ്രീ യോജനയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് ബളാന്തോട് മിൽമ ഹാളിൽ സംഘടിപ്പിച്ചു.പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീമതി എം. എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി പി. ആർ. സുനിൽ, ഏഴാം വാർഡ് മെമ്പർ ഭവ്യ പി. എസ്., ജില്ലാ കമ്മിറ്റി അംഗം സൂര്യനാരായണ ഭട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് ഒ. ജയറാം മാസ്റ്റർ, ഡോ. ഗോകുൽ എം. എ. (P&O), ഡോ. ആഷിഖ് (ഓഡിയോളജിസ്റ്റ്), അഭിനവ്, ബിജെപി ഹെൽപ്പ് ഡെസ്ക് വിഘ്നേഷ്, കൃഷ്ണകുമാർ പി., വി. കൃഷ്ണൻകുട്ടി നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.രജിസ്ട്രേഷൻ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് ബിന്ദു സി., അർച്ചന ഷിബു, ആർ. സി. രജനിദേവി എന്നിവർ സജീവ നേതൃത്വം നൽകി.പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു എം. സ്വാഗതം ആശംസിച്ചു. ആർ. സി. രജനിദേവി നന്ദി രേഖപ്പെടുത്തി.
നിരവധി മുതിർന്ന പൗരന്മാർ ക്യാമ്പിൽ പങ്കെടുത്ത് രാഷ്ട്രീയ വയോശ്രീ യോജനയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി. അർഹരായ ഗുണഭോക്താക്കൾക്ക് കേന്ദ്രസർക്കാർ പദ്ധതിയിലൂടെ ആവശ്യമായ സഹായോപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.












Leave a Reply