അട്ടേങ്ങാനത്തു നിന്നും കാണാതായ യുവതി പോലീസ് സ്റ്റേഷനിൽ ഹാജരായി

അമ്പലത്തറ: അട്ടേങ്ങാനം ഏഴാം മൈലിൽനിന്ന് കാണാതായ 21കാരി പോലീസ് സ്റ്റേഷനിൽ ഹാജരായി. സഫ്ന മൻസിലിലെ സഫ്നയാണ് അമ്പലത്തറ പോലീസ് സ്റ്റേഷനിൽ ഹാജരായത്. ഇരിയ സ്വദേശി ആൺസുഹൃത്ത് അക്ഷയ്‌ക്കൊപ്പമാണ് യുവതി സ്റ്റേഷനിലെത്തിയത്.

വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സഫ്നയെ പോലീസ് കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകിയതിനെ തുടർന്ന് സഫ്ന സുഹൃത്തും സഹപാഠിയുമായ അക്ഷയ്‌ക്കൊപ്പം പോയതായി പോലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ 2.15ഓടെയാണ് സഫ്നയെ കാണാതായത്. ഇതുസംബന്ധിച്ച് മാതാവ് നൽകിയ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *