നീലേശ്വരം:ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്ട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപ ശിഖ കൊണ്ടുപോകുന്നത് ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും. ഈ മാസം 23 വെള്ളിയാഴ്ച രാവിലെ 9 മണിക്കാണ് ചായ്യോത്ത് സ്കൂളിൽ നിന്നും സംസ്ഥാന കായികമേള നടക്കുന്ന കോഴിക്കോട്ടേക്കുള്ള ദീപശിഖയുടെ പ്രയാണം ആരംഭിക്കുക. പ്രമുഖ നായിക താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങ് കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷനാകുന്ന ചടങ്ങിൽ. പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഉൾപ്പെടെയുള്ള വിവിധ നേതാക്കളും കായിക താരങ്ങളും പങ്കെടുക്കും.
സ്കൂൾ കായികമേളയുടെ ദീപ ശിഖ കൊണ്ടുപോകുന്നത് ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും.












Leave a Reply