കാസർകോട് :ട്രാഫിക് പിഴ യിൽ തിരിമറി നടത്തിയ എസ്ഐക്കെതിരെ വിജിലൻസ് കേസ്. ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തിനാണ് കൊല്ലം സ്വദേശി അരുൺ മോഹനെതിരെ വിജിലൻസ് കേസെടുത്തത്. നീലേശ്വരം,
ബേക്കൽ, മേൽപ്പറമ്പ്, വെള്ള രിക്കുണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്ത കാലത്താണ് ക്രമക്കേടു നടത്തിയതെന്ന് വിജിലൻസ് പറഞ്ഞു. പിഴയടച്ചിട്ടും ഇ-ചലാനിൽ കുടിശിക രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇ-ചലാൻ മെഷീനിൽ വാഹനനമ്പർ തെറ്റായി രേഖപ്പെടുത്തി പണം തട്ടിയതായും എഫ്ഐആറിലുണ്ട്. പിഴയടച്ചിട്ടും കുടിശിക കാണുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് അന്വേഷണം നടത്തിയത്.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു പിന്നാലെ സസ്പെൻഷനിലായിരുന്ന ഇയാൾ തിരികെ ജോലിയിൽ പ്രവേശിച്ചു. പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഉദ്യോഗസ്ഥന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോ ധിക്കുന്നുണ്ട്.
ട്രാഫിക് പിഴ യിൽ തിരിമറി നടത്തിയ എസ്ഐക്കെതിരെ വിജിലൻസ് കേസ്.












Leave a Reply