കാസർഗോഡ്: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ കാസർഗോഡ് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള അവലോകന യോഗം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
സംസ്ഥാനത്ത് പട്ടികജാതി പട്ടികവർഗ പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കെ എ തുളസി പറഞ്ഞു. വർഷങ്ങളായി പൂർത്തീകരിക്കാത്ത പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു ഒക്ടോബർ 15 നും ഡിസംബർ 31 നും ഇടയിൽ വകുപ്പുകളിൽ ഫയൽ അദാലത്തിലൂടെ മുഴുവൻ ഫയലുകളും തീർപ്പാക്കാൻ പ്രത്യേക ശ്രദ്ധനൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മംഗലാപുരത്ത് പ്ലസ്ടു തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനമുറി അനുവദിക്കുന്നത് പരിഗണിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പിയും എകെഎം അഷറഫ് എം എൽ എയും ഉന്നയിച്ച വിഷയത്തിന് മന്ത്രി മറുപടി പറഞ്ഞു സംസ്ഥാനത്തിനകത്ത് പഠിക്കുന്ന കുട്ടികൾക്കാണ് നിലവിൽ പഠനമുറി അനുവദിക്കുന്നത്.
ഭവനനിർമ്മാണ പദ്ധതി വകുപ്പ് നേരിട്ട് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു
രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎ മാരായ എ കെ എം അഷറഫ് കല്ലട്രമാഹിൻ കെ നീലകണ്ഠൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ അബ്ദുള്ള കുഞ്ഞി ചെർക്കള ,എം ബാലൻ, സി എം മീനാകുമാരി കാസർകോട് മുൻസിപ്പൽ ചെയർപേഴ്സൺ ഷാഹിനാ സലിം സംസാരിച്ചു.
ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ.ഹിമ പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു
ജില്ലയിൽ ബന്ധപ്പെട്ട വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി, വികസന പ്രവർത്തനങ്ങളുടെ നിർവഹണം, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് എന്നിവ യോഗത്തിൽ വിലയിരുത്തി. പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും അർഹരായ ഗുണഭോക്താക്കളിലേക്ക് ആനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിനുമുള്ള നടപടികളും ചർച്ച ചെയ്തു
പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മുൻഗണന നൽകണമെന്ന് എം പിയും എം എൽ എമാരും ആവശ്യപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട പ്രത്യേക പരിഗണന അർഹിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. എസ് സി എസ് ടി പ്രമോട്ടർമാരെ നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന്എം എൽ എമാരും മറ്റു ജനപ്രതിനിധികളും നിർദ്ദേശിച്ചു.
അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു പട്ടികവർഗ മേഖലയിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനും കളക്ടർ നിർദ്ദേശിച്ചു.
കാസർകോട്പട്ടികവർഗ വികസന ഓഫീസർ കെ. മധുസൂദനൻ പരപ്പ പട്ടിക വർഗ വികസന ഓഫീസർ ജോ ഡാവിഡ്
ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. മനോഹരൻ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മേഖലാ ഓഫീസർ ബി പ്രബിൻ കരിന്തളംഏകലവ്യ മോഡൽ റഡിഡൻഷ്യൽസ് സ്കൂൾ (സ്പോർട്സ്) പ്രിൻസിപ്പൽ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു












Leave a Reply