അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ച് പിൻവലിച്ചതിലൂടെ കുറ്റിക്കോൽ അർബൻ സൊസൈറ്റിക്കും സഹകരണ ബാങ്കിനും ലക്ഷങ്ങളുടെ നഷ്ടം.

കുറ്റിക്കോൽ: പലരിലൂടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ച് പിൻവലിച്ചതിലൂടെ കുറ്റിക്കോൽ അർബൻ സൊസൈറ്റിക്കും സഹകരണ ബാങ്കിനും ലക്ഷങ്ങളുടെ നഷ്ടം. സംഭവത്തിൽ ഇടപാടുകാരനെതിരെ പോലീസ് കേസെടുത്തു. കുറ്റിക്കോൽ സഹകരണ ബാങ്ക് സെക്രട്ടറി ശങ്കരംപാടിയിലെ ഗംഗാധരൻ കുറ്റിക്കോൽ അർബൻ സൊസൈറ്റി സെക്രട്ടറിപിടി ടിൻസി എന്നിവരുടെ പരാതിയിൽ കുറ്റിക്കോൽ പ്ലാവുള്ളക്കയം നെല്ലിത്താവിൽ എൻ വി ഉണ്ണികൃഷ്ണനെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കരിവേടകം പടുപ്പ് ശാഖകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെയുള്ള ദിവസങ്ങളിൽ 18 തവണ വിവിധ വ്യക്തികളിലൂടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഫെബ്രുവരി 19 മുതൽ മാർച്ച് 18 വരെയുള്ള ദിവസങ്ങളിൽ ഇരുപതു നാല് തവണകളിലായി പിൻവലിച്ചതിലൂടെ ബാങ്കിന്റെ അക്കൗണ്ട് ലീനാവുകയും അതുവഴി 2871033.96 രൂപയും കുറ്റിക്കോൽ അർബൻ സൊസൈറ്റിയിൽ ഫെബ്രുവരി 18 മുതൽ മാർച്ച് ആറു വരെയുള്ള ദിവസങ്ങളിൽ 9 തവണ പലർവഴി പണം നിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തതിലൂടെ784808.63 രൂപയുടേയും നഷ്ടമുണ്ടാക്കി എന്ന പരാതിയിലാണ് കേസ്

Leave a Reply

Your email address will not be published. Required fields are marked *