പാണത്തൂർ :മാവുങ്കാൽ പാണത്തൂർ റോഡിന്റെ നിലവിലെ സ്ഥിതി വിലയിരുത്താൻ എം.എൽ.എ ഗോവിന്ദൻ പള്ളി കാപ്പിൽ, പിഡബ്ല്യുഡി എൻജിനീയർ കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥർ കരാറുകാർ, പഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികൾ,മലനാട് വികസന സമിതി അഗങ്ങൾ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരും എംഎൽഎയുടെ കൂടെയുണ്ടായിരുന്നു. ഡിസംബർ അവസാനത്തോടുകൂടി പണി പൂർത്തിയാക്കാൻ ആണ് എം.എൽ.എ. ഉദ്യോഗസ്ഥരെ അറിയിച്ചത്. ഈ റോഡ് മൂലം ദുരിതം നേരിടുന്നവർക്ക് ഒരു താങ്ങാവും ഈ ഡിസംബറോടു കൂടി പണിതീർത്താൽ. പല ദുർഘട ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ നാടിന്റെ ഒപ്പം മലനാട് വികസന സമിതി എന്ന പൊതുജന കൂട്ടായ്മ ആദ്യം മുതൽ ജനങ്ങളോടൊപ്പം ചേർന്നു നിന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങൾക്ക് വേണ്ടി റോഡ് എന്ന പൊതു ആവശ്യത്തിന് വേണ്ടി മലനാട് വികസന സമിതി ഏറ്റെടുത്ത കൂട്ടായ്മയിൽ ആണ് ഈ റോഡിന്റെ പണി ഇത്രയെങ്കിലും മുനോട്ട് എത്തിക്കാൻ സാധിച്ചത്
മാവുങ്കാൽ പാണത്തൂർ സ്റ്റേറ്റ് ഹൈവേയുടെ പുരോഗതി വിലയിരുത്താൻ MLA എത്തി












Leave a Reply