അമ്പലത്തറ: ഒക്ടോബർ 20, 21 തീയതികളിൽ പാറപ്പള്ളിയിൽ നടക്കുന്ന സമസ്ത മദ്രസാധ്യാപക സംഘടനയായ ജംഇയ്യത്തുൽ മുഅല്ലിമീൻ കള്ളാർ റെയ്ഞ്ചിന്റെ ഇസ്ലാമിക കലാമേളയായ മുസാബഖയുടെ പ്രചാരണാർഥം വിളംബര റാലി നടത്തി.
മൂന്നാംമൈൽ മദ്രസാ പരിസരത്ത് മദ്രസാ മാനേജ്മെന്റ് പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാൻ പാണത്തൂർ, സ്വാഗതസംഘം ചെയർമാൻ ഹാജി കെ. അബൂബക്കർ മാസ്റ്റർക്ക് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. പാറപ്പള്ളി മഖാം പരിസരത്ത് റാലി സമാപിച്ചു. ജലീൽ ദാരിമി പാണത്തൂർ പ്രാർഥന നടത്തി. മദ്രസാ മാനേജ്മെന്റ്, വിവിധ മഹല്ല് ഭാരവാഹികൾ, സ്വാഗതസംഘം ഭാരവാഹികൾ, ഉസ്താദുമാർ തുടങ്ങിയവർ നേതൃത്വം നൽകി.












Leave a Reply