പാണത്തൂർ: പരിയാരം മൂന്നാം വളവ് പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ പ്രസീത റാണി നിർവഹിച്ചു.സ്വയംസഹായ സംഘം പ്രസിഡന്റ് എബി, സെക്രട്ടറി ശ്രീനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഘം അംഗങ്ങളായ രൂപേഷ്, ബിപിൻ, വിനീത്, കുഞ്ഞമ്പു, പ്രശാന്ത്, ബിജു, ജോബി, സുനിൽ കുമാർ, ജോമോൻ കൂവക്കാട്, ജോമോൻ മാവുങ്കാൽ, ദേവസ്യ, സണ്ണി നമ്പ്യാപറമ്പിൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും പരിസരശുചിത്വം നിലനിർത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനം.












Leave a Reply