കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെടൽ; അപകടത്തിൽപ്പെട്ട രണ്ട് പേരുടെ ജീവൻ രക്ഷിച്ചു

 

കുറ്റിക്കോൽ: കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായി. പാണത്തൂരിൽ നിന്ന് കുറ്റിക്കോൽ വഴി കാസർകോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഇരിയണ്ണിയിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ ബസ് നിർത്തിയ ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തുകയുമായിരുന്നു.

പാണത്തൂർ സ്വദേശിയായ കണ്ടക്ടർ രതീഷ് ജി.കെ., ഡ്രൈവർ ജസ്റ്റിൻ തോമസ് എന്നിവരുടെ സമയോചിതമായ ഇടപെടൽ ഏറെ പ്രശംസനീയമായി.

Leave a Reply

Your email address will not be published. Required fields are marked *