കട ഒഴിഞ്ഞു കൊടുക്കണമെന്ന കോടതി വിധിക്കെതിരെ അപ്പീൽ പോയതിന് വ്യാപാരിയെ കടയിൽ കയറി അക്രമിക്കുകയും കടയിലെ സാധനങ്ങൾ തകർക്കുകയും ചെയ്തതായി കേസ്.

കാഞ്ഞങ്ങാട്: കട ഒഴിഞ്ഞു കൊടുക്കണമെന്ന കോടതി വിധിക്കെതിരെ അപ്പീൽ പോയതിന് വ്യാപാരിയെ കടയിൽ കയറി അക്രമിക്കുകയും കടയിലെ സാധനങ്ങൾ തകർക്കുകയും ചെയ്തതായി കേസ്. കാഞ്ഞങ്ങാട് കടപ്പുറം കൈറ്റ് ബീച്ചിന് സമീപത്തെ ഫാമിലി സൂപ്പർമാർക്കറ്റ് ഉടമ കല്ലൂരാവിലെ ഉസ്ന മൻസിൽ ഹനീഫ (40) യെയാണ് കടയിൽ കയറി ആക്രമിച്ചത്. അക്രമത്തിൽ ഹനീഫക്ക് പരിക്കേൽക്കുകയും ചെയ്തു കടയിലെ ക്ലാസുകൾ ഉൾപ്പെടെ തകർക്കുകയും ചെയ്തതിൽ അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹനീഫയുടെ പരാതി ഹൊസ്ദുർഗ് കടപ്പുറത്തെ ഉസൈനാർ, സുമയിൽ കണ്ടറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ കേസെടുത്തു. ഉസൈനാറിന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നും ഒഴിയാൻ ഹനീഫക്കെതിരെ ഹൊസ്ദുർഗ് മുൻസിഫ് കോടതി വിധി ഉണ്ടായിരുന്നു. വിധിക്കെതിരെ അപ്പീൽ പോയതാണ് അക്രമണത്തിന് കാരണമെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *