ജില്ലാ സ്കൂൾ കായിക മേളയ്ക്ക് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ തുടക്കം

നീലേശ്വരം:മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സ്കൂൾ കായിക മേളയ്ക്ക് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ തുടക്കം.കെ രാജ് മോഹൻ ഉണ്ണിത്താൻ എം പി മേള ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ സോയ,ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു, ജില്ല പഞ്ചായത്തംഗങ്ങളായ കെ സബീഷ്, കെ രാധിക, സംഘാടക സമിതി വൈസ് ചെയർമാൻ പി മനോഹരൻ,നഗരസഭ കൗൺസിലർ പി അഖിലേഷ്,ഷിനോജ് സെബാസ്റ്റ്യൻ,സി പി ജെയിംസ്,ഷൗക്കത്തലി അക്കാളത്ത്, കെ വി ബിജു, കെ ടി സീമ, ടി ആർ പ്രീതി മോൾ എന്നിവർ സംസാരിച്ചു.ഡിഡിഇ റഫീഖ് സ്വാഗതവും കൺവീനർ എം സുനിൽകുമാർ നന്ദിയും പറഞ്ഞു.

കാസർകോട് റവന്യ ജില്ലയിലെ 7 സബ് ജില്ലകളിൽ നിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ,പെൺ വിഭാഗത്തിലായി 1500 കായിക താരങ്ങളും 150 ഒഫീഷ്യൽസും മേളയുടെ ഭാഗമാകും.റിലെ മത്സരമുൾപ്പെടെ 95 ഇനങ്ങളിലായാണ് ഓർഡർ ഓഫ് ഇവന്റ് നടക്കുന്നത്.18 ന് വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. സന്ദീപ് വാര്യർ എംഎൽഎ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും.ചായ്യോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂൾ ആണ് മേളയ്ക്ക് ആതിഥ്യമരുളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *