മാനസിക വെല്ലുവിളി നേരിടുന്നവർക്കും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായവർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക പരിരക്ഷയും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു.

കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളി നേരിടുന്നവർക്കും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായവർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക പരിരക്ഷയും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു.
ജനിതക വൈകല്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ മാനസിക വെല്ലുവിളി നേരിടുന്നവരും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായവരും അവരുടെ രക്ഷിതാക്കളും നേരിടുന്ന പ്രയാസങ്ങൾ നിരവധിയാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇത്തരം കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സാമൂഹിക ഒറ്റപ്പെടലും ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ദൈനംദിന ജീവിതത്തിന് ആവശ്യമായ പരിശീലനവും സഹായവും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുന്നതിന് പൊതുസമൂഹത്തിന്റെയും സർക്കാറിന്റെയും ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തണം. ഇതിനായി സമഗ്രമായ നിയമനിർമാണം അനിവാര്യമാണെന്നും എം.എൽ.എ നിയമസഭയിൽ വ്യക്തമാക്കി.
വിഷയത്തിൽ സമഗ്രമായ നിയമനിർമാണം കൊണ്ടുവരാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *