പൂടങ്കല്ല്: അർബുദബാധിതനായി ചികിത്സയിലായിരുന്ന രാജീവൻ അന്തരിച്ചു. രാജീവന്റെ ചികിത്സയ്ക്കായി നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സഹായങ്ങൾ സമാഹരിച്ചുവരികയായിരുന്നു. എന്നാൽ, ചികിത്സ തുടരുന്നതിനിടെ രാജീവൻ മരണത്തിന് കീഴടങ്ങി.പിതാവ് : പരേതനായ വിജയൻ. മാതാവ്: സരോജിനി. ഭാര്യ : നിഷ.
സഹോദരങ്ങൾ: രാജി മോൾ വിജയൻ, രജനി മോൾ വിജയൻ.
മൃതശരീരം സഞ്ജീവനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അയ്യങ്കാവിലെ സഹോദരി രജനിയുടെ വസതിയിലും 10 മണി മുതൽ മുണ്ടമാണിയിലെ സ്വന്തം വസതിയിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് രാവിലെ 11 മണിക്ക് സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും.












Leave a Reply