ബാലസംഘം ജില്ലാ സമ്മേളനം ഒക്ടോബർ 17, 18 തീയതികളിൽ

രാജപുരം : ബാലസംഘം ജില്ലാ സമ്മേളനം ഒക്ടോബർ 17, 18 തീയതികളിൽ
ഇരിയ നീലാംബരി ഒഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. 17ന് ഉച്ചകഴിഞ്ഞ് 3മണിക്ക് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. തുടർന്ന് റിപ്പോർട്ട്, ചർച്ച, കലാപരിപാടികൾ എന്നിവ നടക്കും. 18ന് രാവിലെ പ്രതിനിധി സമ്മേളനം. സമ്മേളനത്തിൽ ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് സെക്രട്ടറി ഡി.എസ്.സജീവ് തുടങ്ങിയവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, 5 മണിക്ക് സമാപന സമ്മേളനം. ജില്ലയിലെ 12 ഏരിയകളിൽ നിന്നായി ബാലസംഘത്തിന്റെ പ്രധാന ഭാരവാഹികൾ ഉൾപ്പെടെ 260 പ്രതിനിധികൾ 2 ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ, കൺവീനർ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വയമ്പ്, ബാലസംഘം ജില്ലാ പ്രസിഡന്റ് ജി.കെ.സുരക്ഷ, സെക്രട്ടറി ജോയിന്റ് സെക്രട്ടറി ഇ.ശ്രീഹരി, വൈസ് പ്രസിഡന്റ് ആദർശ് വേപ്പ്, എ.അനന്ദു, പി.ദിലീപ് കുമാർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *