കാസർകോട്: ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാർക്കൂടുലൂ കണിയാൻമൂലയിലെ ജയറാമിന്റെ മകൾ ധനുഷ (17) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ധനുഷയെ ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുവായ എം. രതീഷ് നൽകിയ പരാതിയിൽ ബദിയഡുക്ക പോലീസ് കേസെടുത്തു. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ധന്യ, ധനുഷ് (കണ്ണൻ).











Leave a Reply