കരിന്തളം സുകുമാരനും ടി.കെ. പ്രഭാകരനും ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കരിന്തളം സുകുമാരനും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.കെ. പ്രഭാകരനും ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം ലഭിച്ചു. 44 വർഷത്തെ മികച്ച മാധ്യമപ്രവർത്തനത്തിനുള്ള പുരസ്‌കാരമാണ് കരിന്തളം സുകുമാരന് ലഭിച്ചത്. മാധ്യമ മേഖലയിലും കലാ-സാഹിത്യ രംഗങ്ങളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ടി.കെ. പ്രഭാകരന് പുരസ്‌കാരം നൽകിയത്.

തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ ഇരുവർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. വിവിധ മേഖലകളിൽ ദേശീയതലത്തിൽ മികവ് തെളിയിച്ച അമ്പതോളം പേർക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *