കാസറഗോഡ് ബെവിഞ്ച ഭാഗത്തെ നാഷണൽ ഹൈവേ നിർമാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം

15/10/2026 വൈകിട്ട് 5 മണി മുതൽ 19/10/2026 രാവിലെ 10 മണി വരെ കാസറഗോഡ് ബെവിഞ്ച ഭാഗത്തെ നാഷണൽ ഹൈവേ നിർമാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. യാത്രാതടസ്സം ഒഴിവാക്കാൻ വാഹനയാത്രക്കാർ താഴെ പറയുന്ന ക്രമീകരണങ്ങൾ പാലിക്കുക:

ചെറുവാഹങ്ങൾ (ബസ്, ഹെവി വാഹനങ്ങൾ ഒഴികെ):
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കാസറഗോഡ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങളും കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെർക്കളയിലേക്ക് പോകേണ്ട വാഹനങ്ങളും ബെവിഞ്ച – ചെങ്കള – നാലാംമൈൽ – ഇന്ദിരാനഗർ വഴി (നായനാർ ഹോസ്പിറ്റലിന് സമീപത്തെ റോഡ്) കടന്നു പോകേണ്ടതാണ്.
തിരികെ ചട്ടഞ്ചാൽ / കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും നാലാം മൈൽ സർവീസ് റോഡ് അണ്ടർപാസ് വഴി ഇതേ ക്രമം പാലിക്കേണ്ടതാണ്.

ഹെവി വാഹനങ്ങളും ബസ്സുകളും:
—————————–
നിർമാണപ്രവൃത്തി നടക്കുന്ന ഭാഗത്തുകൂടി ഒരു സമയം ഒരു ദിശയിൽ മാത്രം വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലായിരിക്കും ക്രമീകരണം.

Leave a Reply

Your email address will not be published. Required fields are marked *