കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ബൈക്ക് മോഷണം; നീലേശ്വരം സ്വദേശി അറസ്റ്റിൽ

കാസർകോട്: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം ആലിങ്കീൽ ചിറപ്പുറം നാലുപുരപ്പാട്ടിൽ സമീറിനെ(30)യാണ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ നാലിന് പുതിയ ബസ് സ്റ്റാൻഡിലെ ഡയമണ്ട് ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. സംഭവത്തിൽ ചെങ്കള ചേരൂർ മേനങ്കോട് കമ്മട്ട ഹൗസിലെ അബ്ദുൽ ഖാദർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു.

അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *