കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. ഗോപികയുടെ അച്ഛന്റെ സഹോദരനാണ് ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ച് രംഗത്തെത്തിയത്. പൊലീസിനെതിരെ വിമര്‍ശനവുമായാണ് പിതൃസഹോദരൻ്റെ പ്രതികരണം. സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഞങ്ങളുടെ സംശയങ്ങള്‍ മാറ്റാന്‍ കഴിയുമോയെന്നും കുടുംബം ചോദിക്കുന്നുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തിൽ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.












Leave a Reply