കോളിച്ചാൽ ; എസ്.ഐ.ആർ തെറ്റാണെന്നും കോടിക്കണക്കിന് വോട്ടർമാരുടെ അധികാരം കവർന്നെടുത്തുവെന്നും പ്രചരിപ്പിക്കുന്ന വിഡി സതീശൻ സർക്കാർ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഭരണത്തിലേറിയതിനാൽ രാജി വയ്ക്കണമെന്നും, ഇടതു – വലതു മുന്നണികളുടെ മുഴുവൻ എംഎൽഎ മാരും രാജി വയ്ക്കണം എന്നും ആവശ്യപ്പെട്ട് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളിച്ചാലിൽ പ്രകടനം നടത്തി. തങ്ങൾ ജയിക്കുന്നത് ജനാധിപത്യത്തിൻ്റെ വിജയമായും തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ ജയിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിച്ചാണെന്നുമുള്ള ഇടതു – വലതു മുന്നണികളുടെ പ്രചരണം ഇരട്ടത്താപ്പാണ്. കേരളത്തിൽ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പരാജയപ്പെട്ടത് എസ്ഐആർ കാരണമാണെന്ന് പറഞ്ഞ കോക്രോച്ച് ജനതാ പാർട്ടിയുടെ കൂടെ സമര രംഗത്തുള്ള എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ അവരുടെ നിലപാട് കേരള ജനതയ്ക്ക് മുൻപിൽ വ്യക്തമാക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കേന്ദ്ര ഗവൺമെൻ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രകടനം. മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, പട്ടികവർഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്രസറളായ, ആർ സൂര്യനാരായണ ഭട്ട്,പഞ്ചായത്ത് കോർഡിനേറ്റർ ജി. രാമചന്ദ്രൻ,പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ കെ.എസ്, വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ സി, സെക്രട്ടറിമാരായ ഉദയൻ വളപ്പിൽ, രാധാകൃഷ്ണൻ പി.യു, ജയലാൽ എ.ആർ, കമ്മിറ്റി അംഗങ്ങളായ രഞ്ജു ടി.എസ്, കുമാരൻ മാട്ടക്കുന്ന്, രാജേഷ് രാജേന്ദ്ര കുറുപ്പ്,വിനോദ് മതിലിൽ, മുതിർന്ന പ്രവർത്തകരായ കൃഷ്ണൻകുട്ടി നായർ, കൃഷ്ണൻകുട്ടി മുന്തന്റെമൂല, എന്നിവർ നേതൃത്വം നൽകി.
ഇടതു – വലതു മുന്നണികളുടെ മുഴുവൻ എംഎൽഎ മാരും രാജി വയ്ക്കണം എന്നും ആവശ്യപ്പെട്ട് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളിച്ചാലിൽ പ്രകടനം നടത്തി.












Leave a Reply