ജില്ലാ സ്കൂൾ കായിക മേള;സംഘാടക സമിതി രൂപികരിച്ചു

നീലേശ്വരം: ഒക്ടോബർ 16,17,18 തീയതികളിൽ നീലേശ്വരം പുത്തരിയടുക്കം ഇ.എം എസ്. സ്‌റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ സ്കൂൾ കായിക മേളയുടെ സംഘാടക സമിതി രൂപീകരിച്ചു.
ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന രൂപീകരണ യോഗം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം.മനു ഉദ്ഘാടനം ചെയ്തു. കിനാനൂർ – കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. വി. റഫീഖ് കായികമേള വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഒക്ലാവ് കൃഷ്ണൻ, ജില്ലാ സ്‌കൂൾ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെ.വി ബിജു, കോ- ഓർഡിനേറ്റർ ടി. ആർ.പ്രീതിമോൾ, ചായ്യോത്ത് സ്‌കൂൾ പ്രഥമാധ്യാപകൻ എം. സുനിൽകുമാർ,പി.ടി.എ. പ്രസിഡന്റ് എം മനോഹരൻ, പ്രിൻസിപ്പൽ കെ.ടി.സീമ,സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി പി. വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. രാജൻ (ചെയ.), പി. വി. റഫീഖ് (ജന.കൺ.). എം. സുനിൽകുമാർ, കെ. ടി. സീമ (കൺ)

Leave a Reply

Your email address will not be published. Required fields are marked *