അണ്ടർ-23 വനിതാ ക്രിക്കറ്റ്: കാസർകോട് ടീമിനെ അൻവിത നയിക്കും

കാസർകോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മാന്യ കെ.സി.എ സ്റ്റേഡിയത്തിൽ ഒക്ടോബർ 11 മുതൽ 15 വരെ നടക്കുന്ന ഉത്തരമേഖല അണ്ടർ-23 വനിതാ അന്തർജില്ലാ ക്രിക്കറ്റ് ടൂർണമെന്റിനുള്ള കാസർകോട് ജില്ലാ ടീമിനെ അൻവിത ആർ.വി നയിക്കും. റിതിക എം.എസ് ആണ് ഉപനായിക.

ടീമംഗങ്ങൾ: നബ ഫാത്തിമ, കൃഷ്ണവേണി, ഹൃതിക, നഫീസത്ത് റിസ ബി.എം, ശരണ്യ, ഹർഷലത എസ്., ശ്രിയ കെ., ഹരിപ്രിയ, പ്രണ്യ എം., ദൃശ്യ ഡി.കെ., ശ്രീജിത കെ., ലുബൈബ ജബീൻ യു., ഷാൻവി ഫിഗ്രെഡ, ഫാത്തിമ ലിയ വൈ. അബ്ദുൾ ഫഹിസ് എം.എയാണ് ടീമിന്റെ പരിശീലകൻ.

Leave a Reply

Your email address will not be published. Required fields are marked *