സിപിഎം വിപുലീകൃത കാസര്‍കോട് ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 15,16 തീയതികളില്‍ ചേരും.

സിപിഎം വിപുലീകൃത കാസര്‍കോട് ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 15,16 തീയതികളില്‍ ചേരും. വിദ്യാനഗര്‍ എകെജി മന്ദിരത്തില്‍ നടക്കു യോഗത്തില്‍ 112 പ്രതിനിധികള്‍ പങ്കെടുക്കും. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെവര്‍, വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടുതാണ് പ്രതിനിധികള്‍. 15ന് രാവിലെ 9:30ന് മുന്‍ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ പതാക ഉയര്‍ത്തും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.കരട് റിപ്പോര്‍ട്ട് ജില്ലാസെക്രട്ടറി എം.രാജഗോപാലന്‍ അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം റിപ്പോര്‍ടിന്‍ മേലുള്ള ചര്‍ച്ച ആരംഭിക്കും. 16ന് രാവിലെ ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ ഉയർന്നു വരുന വിഷയങ്ങള്‍ക്ക് മറുപടി നല്‍കും. റിപ്പോര്‍ടും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മപരിപാടിയും അംഗീകരിച്ച ശേഷം വിപുലീകൃത കമ്മിറ്റി അവസാനിക്കും. 16ന് വൈകുരേം നാലു മണിക്ക് വിദ്യാനഗര്‍ ഗവ. കോളേജിന് സമീപം വിഎസ് അച്യുതാനന്ദന്‍ നഗറില്‍ കാല്‍ലക്ഷം പേരുടെ റാലി നടക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ.തോമസ് ഐസക്,പി രാജീവ്,പി സതീദേവി,ജോൺബ്രിട്ടാസ് എം.പി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ബിജു,എംവി ജയരാജന്‍,സജീ ചെറിയാന്‍,വിഎന്‍ വാസവന്‍,പി ജയരാജന്‍ എിവര്‍ രണ്ടുദിവസത്തെ പരിപാടികളില്‍ പൂര്‍ണമായും സംബന്ധിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തെ തുടർന്നാണ് വിപുലീകൃത കമ്മിറ്റി യോഗങ്ങള്‍ സംഘടിപ്പിക്കുത്. ബംഗാളിലും, കേരളത്തിലും വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ സെപ്റ്റംബറില്‍ നടു. ഇതിന്റെ തുടര്‍ച്ചയായാണ് വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ ചേരുന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടർന്ന് സമഗ്രമായ പരിശോധനയും ആഴത്തിലുള്ള ചര്‍ച്ചകളും നടക്കും . തുറതും സ്വതന്ത്രവുമായ ചര്‍ച്ചകളിലൂടെ പരാജയത്തിന് ഇടയാക്കിയ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ കാരണങ്ങള്‍ കണ്ടെത്തി.ആ പാഠങ്ങളെ അടിസ്ഥാനമാക്കി സംഘടനാപരമായ തിരുത്തല്‍ പ്രക്രിയയും ജനവിശ്വാസം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും പാര്‍ടി നടത്തിവരികയാണ്. പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും വിപുലീകൃത ജില്ലാകമ്മിറ്റി കൈക്കൊള്ളും.പുതിയ കാലത്തിനനുസൃതമായി പാര്‍ടി പ്രവര്‍ത്തനം കാലോചിതമാക്കാനുള്ള നടപടികളുണ്ടാകും. പാര്‍ടിയുടെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സി.എച്ച് കുഞ്ഞമ്പു ചെയര്‍മാനും,ടി.എം.എ.കരീം കവീനറുമായ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് തയ്യാറെടുപ്പുകള്‍ നടത്തി വത്.വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സന്ദേശം ബഹുജനങ്ങളിലെത്തിക്കുതിനായി 137 കേന്ദ്രങ്ങളില്‍ ബഹുജനസംഗമങ്ങള്‍ സംഘടിപ്പിച്ചു. പാര്‍ടിയോട് ജനങ്ങള്‍ക്കുള്ള കൂറും ആവേശവും പ്രകടിപ്പിക്കുതായിരുു ബഹുജനസംഗമങ്ങളിലെ പങ്കാളിത്തം. വിപുലമായ പ്രചരണം കാസര്‍ഗോഡ് നഗരത്തിലെമ്പാടും നടന്നു. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുതിനായി ഡല്‍ഹിയില്‍ നടക്കു പ്രക്ഷോഭത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തവും നേതൃത്വവും പ്രകടമാക്കു ഉണര്‍വിന്റെ പശ്ചാത്തലത്തില്‍ വിപുലീകൃത കാസര്‍ഗോഡ് ജില്ലാകമ്മിറ്റിയോഗവും റാലിയും വന്‍ വിജയമാക്കണമെന്ന് ജില്ലാ സെക്രട്ടറിഎം.രാജഗോപാലന്‍വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെപി സതീഷ്ചന്ദ്രന്‍,സിഎച്ച് കുഞ്ഞമ്പു,സംഘാടക സമിതി ജനറല്‍ കവീനര്‍ ടി.എം.എ കരീം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *